മുത്തങ്ങ: പട്ടികവര്‍ഗ കമ്മിഷന്‍ തെളിവെടുത്തു
കോഴിക്കോട്: ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍ മുത്തങ്ങ വെടിവയ്പുമായി ബന്ധപ്പെട്ട് ദൃക്സാക്ഷികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും തെളിവെടുപ്പ് നടത്തി.
കല്പറ്റ കളക്ടറേറ്റില്‍ കമ്മിഷന്‍ ഫിബ്രവരി 27 വെളളിയാഴ്ച സിറ്റിംഗ് നടത്തി. കമ്മിഷന്‍ ചെയര്‍മാന്‍ ബിസായ് ശങ്കര്‍ ശാസ്ത്രിയും കമ്മിഷന്‍ അംഗം സി. ചെല്ലപ്പനും മുത്തങ്ങ സന്ദര്‍ശിച്ചതിനു ശേഷമാണ് കളക്ടറേറ്റില്‍ സിറ്റിംഗ് നടത്തിയത്.
മുത്തങ്ങയിലെ വെടിവയ്പിനെ തുടര്‍ന്ന് പൊലീസ് ആദിവാസികളെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന ഒട്ടേറെ പരാതികള്‍ കമ്മിഷന് ലഭിച്ചു.
മുത്തങ്ങ സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കമ്മിഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications