Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലുവ ശിവരാത്രിക്ക് ഒരുക്കങ്ങള്‍

ആലുവ: ആലുവ ശിവരാത്രി മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ഒ. ജോണ്‍ അറിയിച്ചു. മാര്‍ച്ച് ഒന്ന് ശനിയാഴ്ചയാണ് ശിവരാത്രി.

മണപ്പുറത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുനിസിപ്പാലിറ്റി നടത്തിയിട്ടുണ്ട്. ഭക്തര്‍ക്ക് കുടിവെള്ളത്തിനായി 40 ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

മണപ്പുറത്ത് വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഒരുക്കങ്ങളുടെ ഭാഗമായി മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പൊലീസിന്റെയും മുങ്ങല്‍ വിദഗ്ധരുടെയും സേവനം മണപ്പുറത്ത് ലഭ്യമാവും. ആംബുലന്‍സുകളും തയ്യാറായിരിക്കും.

ആഘോഷങ്ങളുടെ ഭാഗമായി ഒരു മാസത്തെ വിപണന മേളയും വിനോദ പരിപാടികളും സംഘടിപ്പിക്കും. വിപണന മേളയില്‍ നാല്പതോളം സ്റാളുകളുണ്ടാവും.

ഫിബ്രവരി 28 മുതല്‍ ഒരു താത്കാലിക മുനിസിപ്പല്‍ ഓഫീസ് മണപ്പുറത്ത് പ്രവര്‍ത്തിച്ചുതുടങ്ങും. 2604500 എന്നതാണ് ഓഫീസിന്റെ ടെലഫോണ്‍ നമ്പര്‍. ഉത്സവകാലത്ത് പ്രത്യേക ബസ് സര്‍വീസുകളുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+