ഇനി അവിടെ ഗാര്‍ഡന്‍സ് ഓഫ് ദ് വേള്‍ഡ്
ന്യൂയോര്‍ക്ക്: തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം വരുന്നു. ഗാര്‍ഡന്‍സ് ഓഫ് ദ് വേള്‍ഡ് - എന്നാണ് ഈ പുതിയ കെട്ടിടത്തിന് പേര്.
ഇതിന്റെ രൂപ കല്പന ഒരു ജര്‍മ്മന്‍ വാസ്തു ശില്പി യാണ് ചെയ്തിരിയ്ക്കുന്നത്. ഡാനിയല്‍ ലിബ്സ്കിന്റ് എന്ന ഈ വാസ്തു ശില്പി ബര്‍ലിന്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിയ്ക്കുന്നത്. പലരും സമര്‍പ്പിച്ച ശില്പ രൂപങ്ങളില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ മാതൃക സ്വീകരിച്ചത്. വാസ്തുശില്പികളുടെ ഒരു സംഘമാണ് ഈ മാതൃക തിരിഞ്ഞെടുത്തത്. 1776 അടിയായിരിയ്ക്കും ഈ പുതിയ കെട്ടിടത്തിന്റെ ഉയരം.
ലോക വ്യാപാര കേന്ദ്രത്തിന് 1350 അടി ഉയരമാണ് ഉണ്ടായിരുന്നത്.
ലോക വ്യാപാര കേന്ദ്രം തകര്‍ന്ന സ്ഥലത്ത് അപകടത്തില്‍ മരിച്ചവര്‍ക്കായി ഒരു സ്മാരകവും ഉയരുന്നുണ്ട്. ഇതിന്റെ മാതൃക ഇതുവരെ തയ്യാറായിട്ടില്ല. ഇതിനായും ഒരു മത്സരം സംഘടിപ്പിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications