ഇനി കൂടുതല്‍ സ്വര്‍ണ്ണം കൊണ്ടുവരാം
ദില്ലി: ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്ന സ്വര്‍ണ്ണത്തിന് ഇനി കുറഞ്ഞ തീരുവ നല്‍കിയാല്‍ മതി. ഇത് ഇന്ത്യയിലേയ്ക്ക് വരുമ്പോള്‍ സ്വര്‍ണ്ണം കൊണ്ടുവരുന്ന വിദേശ മലയാളികള്‍ക്ക് കൂടുതല്‍ സൗകര്യമാവും.
പത്ത് ഗ്രാം സ്വര്‍ണ്ണത്തിന് 250 രൂപയായിരുന്ന തീരുവ ഇനി മുതല്‍ വെറും 100 രൂപയായിരിയ്ക്കും.
പക്ഷേ സീരിയല്‍ നമ്പരുള്ള സ്വര്‍ണ്ണ നാണയമോ സ്വര്‍ണ്ണ കട്ടിയോ കൊണ്ടുവരുമ്പോള്‍ മാത്രമേ ഈ സൗജന്യം കിട്ടുകയുള്ളൂ. ആഭരണം കൊണ്ടുവന്നാല്‍ ഈ പ്രയോജനം കിട്ടുകയില്ല.












Click it and Unblock the Notifications