ആധുനിക ചികിത്സ ഇന്ത്യയില്‍ ലഭ്യമാക്കും
ദില്ലി: ചികിത്സാ രംഗത്ത് ഇന്ത്യയെ മുന്നിലെത്തിയ്ക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് ചികിത്സയ്ക്കായി ഇന്ത്യയില്‍ ആളുകളെത്തുകയാണ് ലക്ഷ്യം. ഇത് രാജ്യത്തിന്റെ വരുമാനം കൂട്ടും.
ഈ ലക്ഷ്യം മുന്നില്‍ കണ്ട് സ്വകാര്യ ആശുപത്രികളെ പ്രോത്സാഹിപ്പിയ്ക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇതിനായി സ്വകാര്യ ആശുപത്രികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ബജറ്റല്‍ നല്‍കിയിട്ടുണ്ട്. ആശുപത്രികള്‍ പണിയാനും അവയില്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുമായി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാവുന്ന വായ്പകള്‍ കൂടുതല്‍ അനായാസമാക്കുന്ന നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ വരുത്തിയിട്ടുണ്ട്. ചില നികുതി ഇളവുകളും ഇതിന് ഉണ്ട്.
വിദേശങ്ങളില്‍ നിന്ന് മെഡിയ്ക്കല്‍ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവയും കുറച്ചിട്ടുണ്ട്.












Click it and Unblock the Notifications