കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് ജനവിരുദ്ധം: പ്രതിപക്ഷം

  • By Staff
Google Oneindia Malayalam News

ദില്ലി: ബജറ്റ് ജനവിരുദ്ധമെന്ന് പ്രതിപക്ഷവും എന്‍ ഡി എ യിലെ തന്നെ ചില കക്ഷികളും ആരോപിച്ചു.

ഇത് ജനവിരുദ്ധവും കര്‍ഷക വിരുദ്ധവുമാണ്. കൃഷി മേഖലയെ പ്രശ്നത്തിലാക്കുന്നതാണ് ഈ ബജറ്റ്. കോണ്‍ഗ്രസ് നേതാവ് ശിവരാജ് പാട്ടീല്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് നേതാവ് പ്രീയരഞ്ജന്‍ ദാസ് മുന്‍ഷി, സമാജ് വാദി പാര്‍ട്ടി നേതാവ് മുലയം സിംഹ് യാദവ് എന്നിവരും ബജറ്റിനെ നിശിതമായി വിമര്‍ശിച്ചു.

എന്‍ ഡി എ യുടെ പ്രധാന സഹയാത്രികരായ തെലുങ്ക് ദേശം നേതാക്കളും ബജറ്റിനെതിരെയാണ് പ്രതികരിച്ചത്. കാര്‍ഷീക മേഖല ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലാണ്. അതിനെ കൂടുതല്‍ കയങ്ങളിലേയ്ക്ക് താഴ്ത്തുകയേയുള്ളു ഈ ബജറ്റ്. ടി ഡി പി യുടെ നേതാവ് യോരന്‍ നായിഡു പ്രതികരിച്ചു.

പ്രതീക്ഷയ്ക്ക് വകയില്ലാത്തതും യാഥാര്‍ത്ഥ്യ ബോധമില്ലാത്തതുമാണ് ഈ ബജറ്റെന്നായിരുന്നു സി പി എമ്മിലെ സോമനാഥ് ചാറ്റര്‍ജി പറഞ്ഞത്.

മുതിര്‍ന്നവരെ പോലും ശ്രദ്ധിച്ച ധനമന്ത്രി കര്‍ഷകരെ പാടേ അവഗണിയ്ക്കുകയാണ് ചെയ്തതെന്നതാണ് പ്രധാന ആരോപണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X