കേന്ദ്ര ബജറ്റ് 2003-2004 : പ്രാധാന വാര്‍ത്തകള്‍
ബജറ്റ് പ്രസംഗം സമാപിച്ചു
1 20 പി എം
കേന്ദ്ര ധനകാര്യ മന്ത്രി ജസ്വന്ത് സംഹ് ലോക് സഭയില്‍ നടത്തിയ ബജറ്റ് പ്രസംഗം അവസാനിച്ചു.
കുട്ടിലടച്ച എണ്ണയുടെ വില കൂടും
1 18 പി എം
കൂട്ടിലടച്ച ഭക്ഷ്യ എണ്ണയ്ക്ക് എട്ട് ശതമാനം എക്സൈസ് തീരുവ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഈ ഉല്പന്നത്തിന് പുറമേ മറ്റ് പല ഉല്പന്നങ്ങള്ക്കും എട്ട് ശതമാനം തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബിസ്കറ്റിന് വില കുറയും
1 16 പി എം
ബിസ്കറ്റ്, പ്രഷര്‍ കുക്കര്‍ എന്നിവയുടെ എക്സൈസ് തീരുവ 16 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായി കുറച്ചു. ഇനി ഇവയ്ക്ക് വില കുറയും.
ബാഗേജ് കസ്റംസ് തീരുവ കുറച്ചു
1 15 പി എം
ഇന്ത്യയിലേയ്ക്ക് മടങ്ങി വരുമ്പോള്‍ ബാഗിന് നല്‍കേണ്ട കസ്റംസ് തീരുവ 60 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി കുറച്ചു.
മൊസേക്ക് ഓടിന് തീരുവ കുറച്ചു
1 12 പി എം
മൊസേക്ക് ഓട്, പാത്രങ്ങള്‍, സൈക്കിള്‍ സാമഗ്രികള്‍, കണ്ണട, വാക്കിംഗ് സ്റിക്ക്, കത്തി, അടുക്കള സാമഗ്രികള്‍ എന്നിവയുടെ തീരുവ 12 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായി കുറച്ചു.
കാറിന്റെ തീരുവ കുറച്ചു
1 08 പി എം
മോട്ടോര്‍ കാറിന്റെയും ടയറിന്റെയും എക്സൈസ് തീരുവ കുറച്ചു. കാറിന്റെ തീരുവ ഇപ്പോള്‍ ഉള്ള32 ശതമാനത്തില്‍ നിന്ന് 24 ശതമാനമായാണ് കുറച്ചത്.
ത്രിതല എക്സൈസ് തീരുവ സംവിധാനം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്. എട്ട് ശതമാനം, 16 ശതമാനം, 24 ശതമാനം എന്നിങ്ങനെയാണ് ഇത്.
ഒറ്റതാള് റിട്ടേണ്‍ ഫോം
1 05 പി എം
അനായാസമായി ആദായ നികുതി റിട്ടേണ്‍ നല്കാവുന്ന വിധത്തില്‍ ഒറ്റതാള് ആദായ നികുതി റിട്ടേണ്‍ ഫോം ഉടനെ ഇറക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
ഉയര്‍ന്ന വരുമാനക്കാര്‍ക്ക് സര്‍ചാര്‍ജ്ജ്
12 58 പി എം
പ്രതിവര്‍ഷം എട്ടര ലക്ഷത്തിലേറെ രൂപ വരുമാനമുള്ളവര്‍ പത്ത് ശതമാനം ആദായ നികുതി സര്‍ചാര്‍ജ്ജ് കൊടുക്കണം.
ബജറ്റ്: വാറ്റ് ഏപ്രില്‍ ഒന്നുമുതല്‍
12 53 പി എം
സേവന നികുതിയും മൂല്യ വര്‍ദ്ധിത നികുതി (വാറ്റ്) യും 2003 ഏപ്രില്‍ ഒന്നുമുതല്‍ ഈടാക്കാന്‍ ബജറ്റ് നിര്‍ദ്ദേശിയ്ക്കുന്നു.
ബജറ്റ്: പലിശ കുറച്ചു
12 38 പി എം
ചെറു നിക്ഷേപങ്ങള്‍ക്കും പബ്ലിക്ക് പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്കും ഉള്ള പലിശ ഒരു ശതമാനം കുറച്ചു. മാര്‍ച്ച് ഒന്നുമുതലാണ് ഇത് നിലവില്‍ വരുക.
ഇന്ത്യാ വികസന ഇനിഷ്യേറ്റീവ്
12 36 പി എം
കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നത് ലക്ഷ്യം വച്ച് ഇന്ത്യാ വികസന ഇനിഷ്യേറ്റീവിന് രൂപം കൊടുക്കും.
ബജറ്റ്: തുണിയ്ക്ക് തീരുവയില്‍ ഇളവ്
12 24 പി എം
എല്ലാത്തരം വസ്ത്രങ്ങളുടേയും എക്സൈസ് തീരുവ 12 ശതമാനത്തില്‍ നിന്ന്10 ശതമാനമായി കുറച്ചു.
എന്‍ ജി ഒ കള്‍ക്ക് ആശ്വാസം
12 23 പി എം
സേവന സംഘടനകള്‍ ഉണ്ടാക്കി വില്‍ക്കുന്ന വസ്ത്രങ്ങള്‍ക്കും തുണിയ്ക്കും എക്സെസ് തീരുവ ഇല്ല.
കൊഞ്ചിന്റെ തീരുവ കുറച്ചു
12 10 പി എം
മത്സ്യ ഉല്പന്നവ്യവസായം പ്രോത്സാഹിപ്പിയ്ക്കുന്നതിനായി കൊഞ്ചിന്റെ എക്സൈസ് തീരുവ 15 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കും.
തോട്ടക്കൃഷി പ്രോത്സാഹിപ്പിയ്ക്കും
12 06 പി എം
പൂകൃഷിയും തോട്ടകൃഷിയും പ്രോത്സാഹിപ്പിയ്ക്കും. ആധുനിക കൃഷി രീതികളും ആധുനിക തോട്ടകൃഷി രീതിയും പ്രോത്സാഹിപ്പിയ്ക്കാനായി പുതിയ കേന്ദ്ര പദ്ധതി കൊണ്ടുവരും.
കൊച്ചി തുറമുഖത്തിന് 7,500 കോടി
12 01 പി എം
കൊച്ചിയിലെ തുറമുഖം നവീകരിയ്ക്കാന്‍ 7500 കോടി രൂപ ചെലവിടും. ഡ്രെഡ്ജിംഗ് സംവിധാനവും ഇവിടെ ഉണ്ടാവും.
38 പുതിയ റോഡുകള്‍
11 55 എ എം
40,000 കോടി രൂപ മുടക്കി 38 പൂതിയ റോഡുകള്‍ പണിയും.
പുതിയ പെന്ഷന് പദ്ധതി
11 50 എ എം
ജീവനക്കാരുടെ നിക്ഷേപത്തിന് തുല്ല്യമായ തുക സര്‍ക്കാരും നിക്ഷേപിച്ച് പുതിയ പെന്ഷന് പദ്ധതി തുടങ്ങും.
കൊച്ചി തുറമുഖം നവീകരിയ്ക്കും
11 50 എ എം
കൊച്ചിയിലെ തുറമുഖം നവീകരിയ്ക്കും. തുറമുഖങ്ങളും വിമാനത്താവളങ്ങളും റയില്‍വേയും നവീകരിയ്ക്കുന്നതിനുള്ള പണം കണ്ടെത്താനായി നവീന പദ്ധതി കൊണ്ടുവരും.
മുതിര്‍ന്ന വ്യക്തികള്‍ക്ക് ഇന്‍ഷുറന്‍സ്
11 49 എ എം
മുതിര്‍ന്ന വ്യക്തികള്‍ക്ക് വരിഷ്ട് ഭീമ യോജന എന്ന പേരില്‍ പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവരും. ഇതിന് ഒമ്പത് ശതമാനം പലിശ കിട്ടും.
മുതിര്‍ന്ന വ്യക്തികള്‍ക്ക് നികുതി ഇളവ്
11 47 എ എം
1,53,000 രൂപ വരെ വാര്‍ഷീക വരുമാനം നേടുന്ന മുതിര്‍ന്ന വ്യക്തികളെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കി. ഇവര്‍ക്ക് സ്റാന്റേഡ് ഡിഡക്ഷന് 30,000 രൂപയായിരിയ്ക്കും.
സ്റാന്റേഡ് ഡിഡക്ഷനില്‍ മാറ്റം
11 41 എ എം
ശമ്പളം വാങ്ങുന്നവരുടെ ആദായ നികുതി കണക്കാക്കുമ്പോള്‍ ഉള്ള സ്റാന്റേഡ് ഡിഡക്ഷന് ശമ്പളത്തിന്റെ 40 ശതമാനമോ 30,000 രൂപയോ ( കുറഞ്ഞത് ) ആയിരിയ്ക്കും. അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ ശമ്പളം ഉള്ളവര്‍ക്ക് ഇത് 20, 000 രൂപയായിരിയ്ക്കും.
ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് തീരുവ ഇല്ല
11 39 എ എം
ജീവന്‍രക്ഷാ മരുന്നുകളെ എക്സൈസ് തീരുവയില്‍ നിന്ന് ഒഴിവാക്കി.
വിദ്യാഭ്യാസ ചെലവിനും നികുതി ഇളവ്
11 34 എ എം
രണ്ട് കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യത്തിനായി ചെലവാക്കുന്ന 12,000 രൂപയ്ക്ക് വരെ ആദായ നികുതി ഇളവ് കിട്ടും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 88 അനുസരിച്ചാണ് ഇത്.
ഗൃഹ വായ്പാ നികുതി ഇളവ് മാറ്റില്ല
11 29 എ എം
ഗൃഹ വായ്പാ പലിശയിലുള്ള നികുതി ഇളവില്‍ മാറ്റമില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഇപ്പോള്‍ ഇത് 1,50,000 രൂപവരെയാണ് ഇത് തുടരും. ഉടമസ്ഥന് തന്നെ താമസിയ്ക്കുന്നെങ്കില് മാത്രമേ ഈ ഇളവ് കിട്ടുകയുള്ളു
ഗ്രാമ വികസനത്തിന് സംവിധാനം
11 28 എ എം
ഗ്രമ വികസനത്തിനും ദാരിദ്യ്ര നിര്മാര്ജ്ജനത്തിനുമായി ആസൂത്രണ കമ്മിഷന് ഉപാദ്ധ്യക്ഷന്റെ നേതൃത്ത്വത്തില്‍ ഒരു സമിതി രൂപീകരിയ്ക്കും.
പാവപ്പെട്ടവര്‍ക്ക് അരി, ഗോതമ്പ്
11 22 എ എം
വളരെ പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് അരിയും ഗോതമ്പും നല്കുന്ന പദ്ധതിയില്‍ 50 ലക്ഷം കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തും. ഇപ്പോള്‍ ഒരുകോടി കുടുംബങ്ങള്‍ക്ക് മാത്രമേ ഇതിന്റെ ഗുണം കിട്ടുന്നുള്ളൂ.
സ്വകാര്യ സഹകരണത്തോടെ ഗൃഹ പദ്ധതി
11 22 എ എം
സ്യകാര്യ സഹകരണത്തോടെ ഓരോ വര്‍ഷവും ഒരു കോടി വീടുകള്‍ നിര്‍മ്മിയ്ക്കാനുള്ള പദ്ധതി തയ്യാറാക്കും.
ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ഉന്നല്‍
11 19 എ എം
ആരോഗ്യം, വിദ്യാഭ്യാസം, കൂടുതല്‍ തൊഴില്‍ കണ്ടെത്തല്‍ , വീടില്ലാത്തവര്‍ക്ക് വീട് ഉണ്ടാക്കാനുള്ള പദ്ധതികള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കും
കൃഷിയ്ക്ക് പാധാന്യം നല്‍കും
11 18 എ എം
ബജറ്റില്‍ കൃഷിയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. പരിഷ്കരണ പദ്ധതികള്‍ കൂടുതല്‍ വേഗത്തിലാക്കും.
സ്വകാര്യ -സര്‍ക്കാര്‍ ഏകോപനം വേണം
സമയം 11 14 എ എം
അടിസ്ഥാന സൗര്യ വികസനത്തിന് സ്വകാര്യ-സര്‍ക്കാര്‍ ഏകോപനം വേണം
ബജറ്റ് അവതരണം തുടങ്ങി
സമയം 11 05 എ എം
കേന്ദ്ര ധനകാര്യ മന്ത്രി ജസ്വന്ത് സിംഹ് പാര്‍ലമെന്റില്‍ 2003-2004 ലേയ്കുള്ളകേന്ദ്ര ബജറ്റിന്റെ അവതരണം തുടങ്ങി.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications