എല്‍ ഐ സി യില്‍ നിന്ന് പുതിയ പെന്‍ഷന്‍ പദ്ധതി
ദില്ലി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ പ്രായമായവര്‍ക്ക് വേണ്ടി ഒരു പ്രത്യേക പെന്‍ഷന്‍ പോളിസി തുടങ്ങും.
വരിഷ്ട പെന്‍ഷന്‍ ഭീമ യോജന എന്ന ഈ പോളിസി 55 വയസ്സുള്ളആര്‍ക്കും എടുക്കാം. മാസാമാസം പണം കിട്ടുമെന്നതാണ് ഇതിന്റെ പ്രത്യേകത. ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി ജസ്വന്ത് സിംഹാണ് ഇത് പറഞ്ഞത്.
പോളിസി എടുക്കുന്ന ആള്‍ മരിച്ച് കഴിഞ്ഞാല്‍ അടച്ച മുഴുവന്‍ തുകയും അവകാശിയ്ക്ക് കിട്ടും. 250 രൂപ മുതല്‍ 2000 രൂപ വരെയാണ് പ്രതിമാസം കിട്ടുന്നത്. ആദ്യം അടയ്ക്കുന്ന തുക അനുസരിച്ചായിരിയ്ക്കും ഈ തുക നിശ്ചയിയ്ക്കുന്നത്. ആദ്യ തുക അടച്ച് അടുത്ത മാസം മുതല്‍ തന്നെ ഈ പണം കിട്ടിതുടങ്ങും.
പുതുതായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളല്‍ ജോലിയ്ക്ക് ചേരുന്നവര്‍ക്കായി ഒരു പെന്‍ഷന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ അടയ്ക്കുന്നതിന് തുല്യമായ തുക സര്‍ക്കാരും ഈ പെന്‍ഷനായി നിക്ഷേപിയ്ക്കും.
വിവിധ പെന്‍ഷന്‍ പദ്ധതികളെ നിരീക്ഷിയ്ക്കുന്നതിനും മറ്റുമായി പുതുതായി ഒരു പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ഡവലപ്പ്മെന്റ് അഥോറിട്ടി രൂപീകരിയ്ക്കുമെന്നും ജസ്വന്ത് സിംഹ് പറഞ്ഞു.












Click it and Unblock the Notifications