133 ആദിവാസികളെ ജാമ്യത്തില്‍ വിട്ടു
കണ്ണൂര്‍: മുത്തങ്ങ വെടിവയ്പിനെ തുടര്‍ന്ന് അറസ്റിലായ 133 ആദിവാസികളെ ജാമ്യത്തില്‍ വിട്ടു. കണ്ണൂര്‍ ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്.
97 സ്ത്രീകളും 36 കുട്ടികളുമാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഒരാഴ്ചയായി ഇവര്‍ ജയിലിലാണ്. സുല്‍ത്താന്‍ ബത്തേരി ഫസ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഇവര്‍ക്ക് ജാമ്യം നല്‍കിയത്.
ജിയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇവരെ കല്‍പ്പറ്റയ്ക്ക് അടുത്തുള്ള മേപ്പാടി പ്രീ മെട്രിക്ക് ഹോസ്റലിലേയ്ക്കും തിരുനെല്ലി എം. ആര്‍. എസ്. ഹോസ്റലിലേയ്ക്കും കൊണ്ടുപോയി. ട്രാന്‍സ്പോര്‍ട്ട് ബസിലാണ് ഇവരെ ഈ സ്ഥലങ്ങളിലേയ്ക്ക് കൊണ്ട് പോയത്.
എന്നാല്‍ ഇവരോടൊപ്പം ജയിലിലായ 136 പുരുഷന്മാരെ ഇതുവരെ വിട്ടിട്ടില്ല.












Click it and Unblock the Notifications