തോമസ് ഐസക്ക് നിരാഹാരം തുടങ്ങി
തിരുവനന്തപുരം: തോമസ് ഐസക്ക് എം എല്‍ എ നിയമസഭാ കവാടത്തിന് മുന്നില്‍ നിരാഹാര സത്യാഗ്രഹം തുടങ്ങി.
മുത്തങ്ങ വെടിവയ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാര സമരം. കഴിഞ്ഞ നാല് ദിവസമായി മുന്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ നിയമസഭാ കവാടത്തിന് മുന്നില്‍ നിരാഹാര സത്യഗ്രഹം നടത്തുകയായിരുന്നു. നില വഷളായതിനെതുടര്‍ന്ന് അദ്ദേഹത്തെ മാറ്റി. തുടര്‍ന്ന് ഫിബ്രവരി 28 ഉച്ചകഴിഞ്ഞാണ് തോമസ് ഐസക്ക് സത്യഗ്രഹം തുടങ്ങിയത്.
രാധാകൃഷ്ണന്‍ നിരാഹാര സത്യഗ്രഹം നടത്തുന്നതുകൊണ്ട് നിയമസഭ മാര്‍ച്ച് 13 വരേയ്ക്ക് പിരിഞ്ഞിരുന്നു.
സത്യഗ്രഹത്തിന് മുമ്പായി തോമസ് ഐസക്കിനെ ആനയിച്ചുകൊണ്ട് പ്രതിപക്ഷ എം എല്‍ എ മാര്‍ സെക്രട്ടേറിയറ്റിലേയ്ക്ക് മാര്‍ച്ച് നടത്തി.












Click it and Unblock the Notifications