തോമസ് ഐസക്ക് സത്യഗ്രഹം തുടങ്ങും
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സി പി എം എം എല്‍ എ തോമസ് ഐസക്ക് നിയമസഭാ കവാടത്തില്‍ നിരാഹാര സത്യഗ്രഹം തുടങ്ങും.
നിയമസഭാ കവാടത്തില്‍ കെ. രാധാകൃഷ്ണന്‍ നാല് ദിവസമായി നടത്തി വരികയായിരുന്ന നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു. നിയമസഭാ സമ്മേളനം നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണ് രാധാകൃഷ്ണന്‍ സത്യഗ്രഹം അവസാനിപ്പിച്ചത്.
ഇതിനെ തുടര്‍ന്നാണ് തോമസ് ഐസക്ക് നിയമസഭാ കവാടത്തില്‍ നിരാഹാര സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചത്.
എല്‍ ഡി എഫ് നേതാക്കളുടെ യോഗത്തിലാണ് നിരാഹാര സത്യഗ്രഹം സംബന്ധിച്ച് തീരുമാനമെടുത്തത്.












Click it and Unblock the Notifications