നിശാഗന്ധി നൃത്തോത്സവം വിപുലമാക്കും
തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയിലെ സാധ്യതകള്‍ കണക്കിലെടുത്ത് നിശാഗന്ധി വാര്‍ഷിക നൃത്തോത്സവം വിപുലമായ കലാമേളയാക്കുമെന്ന് വിനോദസഞ്ചാരമന്ത്രി കെ. വി. തോമസ് അറിയിച്ചു.
സംഗീതവും വിവിധ കലാ സാംസ്കാരിക വിനോദ പരിപാടികളും മേളയിലുള്‍പ്പെടുത്തും. സര്‍ക്കാര്‍ ഇതിനായി 25 ലക്ഷം രൂപ ചെലവഴിക്കും. പ്രായോജകരെ കിട്ടാനുള്ള ശ്രമവും നടത്തുന്നുണ്ട്.
രാജസ്ഥാനാണ് ഇത്തവണ മേളയില്‍ പങ്കാളിത്തം വഹിക്കുന്നത്. എല്ലാ വര്‍ഷവും ഒരു സംസ്ഥാനം കൂടി മേളയില്‍ പങ്കാളികളാവാറുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള സംഘം മേളയില്‍ പങ്കെടുക്കാനെത്തും.
കരകൗശല വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്ന കരകൗശല ഗ്രാമം ആയിരിക്കും മേളയുടെ പ്രധാന ആകര്‍ഷണീയത.
ആഗോള നിക്ഷേപക സമ്മേളനത്തെ തുടര്‍ന്ന് 500 കോടിയുടെ നിക്ഷേപമാണ് വിനോദ സഞ്ചാര മേഖലയില്‍ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications