പാന്‍ മസാല നിരോധിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: പാന്‍ മസാലയും മയക്കുമരുന്ന് കലര്‍ന്ന ഭക്ഷ്യവസ്തുക്കളും നിരോധിക്കുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ നിയമസഭയില്‍ അറിയിച്ചു.
നേരത്തെയുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ഇതിനായി നിയമനിര്‍മാണം നടത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
അക്ഷയ പദ്ധതിയുടെ ഭാഗമായി രണ്ട് വര്‍ഷത്തിനുള്ളില്‍ പഞ്ചായത്തുകളില്‍ കമ്പ്യൂട്ടര്‍ പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. തിരുവനന്തപുരത്തെയും മലപ്പുറത്തെയും പഞ്ചായത്തുകളിലായിരിക്കും ആദ്യം പദ്ധതി നടപ്പിലാക്കുന്നത്. പിന്നീട് മറ്റ് ജില്ലകളിലും പദ്ധതി നടപ്പിലാക്കാന്‍ തുടങ്ങും.
എല്ലാ സ്കൂളുകളിലും മലയാളം നിര്‍ബന്ധിതമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി അറിയിച്ചു. എട്ടാം ക്ലാസിലെ ഐ ടി പാഠപുസ്തകത്തില്‍ സ്വതന്ത്ര സോഫ്റ്റ്വേറിനെ കുറിച്ചുള്ള പാഠം ഉള്‍പ്പെടുത്തും.












Click it and Unblock the Notifications