അന്വേഷണം തുടരുമെന്ന് കമ്മിഷന്‍
കല്പറ്റ: മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെ പീഡനവും അതിക്രമവും നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ ബിസാല്‍ ശങ്കര്‍ ശാസ്ത്രി പറഞ്ഞു.
മുത്തങ്ങ സംഭവത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തിയാലും കമ്മിഷന്റെ ജുഡീഷ്യല്‍ സ്വഭാവമുള്ള അന്വേഷണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെയുണ്ടായ വെടിവപ്പും അതിക്രമങ്ങളും കമ്മിഷന്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ആദിവാസികള്‍ ഒറ്റപ്പെട്ടിരിക്കുന്ന സ്ഥിതിയാണിപ്പോഴുള്ളത്. അത് മാറ്റാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ടുവരണം.
വെടിവയ്പിന് ശേഷം കാണാതായ ആദിവാസികളെ കണ്ടെത്താന്‍ അടിയന്തിര നടപടിയുണ്ടാവണം. മുത്തങ്ങ വെടിവപ്പില്‍ മരിച്ച ആദിവാസി ജോഗിയുടെ കുടുംബത്തിന് അടിയന്തിര സഹായമെത്തിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.












Click it and Unblock the Notifications