സ്വാശ്രയ പ്രവേശനം: നോട്ടീസ് അയച്ചു
ദില്ലി: സ്വാശ്രയ കോളജ് പ്രവേശനം സംബന്ധിച്ച ഹൈക്കോടതി വിധിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ സുപ്രിം കോടതി ചില സ്വാശ്രയ കോളജ് മാനേജ്മെന്റുകള്‍ക്ക് നോട്ടീസയച്ചു.
സ്വാശ്രയ കോളജുകളിലെ സര്‍ക്കാര്‍ ക്വാട്ട 25 ശതമാനമാണെന്ന ഹൈക്കോടതി വിധി സ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി തള്ളി.
സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രൊഫണല്‍ കോളജുകളിലെ പ്രവേശനം സംബന്ധിച്ച് പുതിയ മാര്‍ഗരേഖയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ. കെ. വേണുഗോപാല്‍ പറഞ്ഞു.
നേരത്തെ ഹൈക്കോടതി വിധിയ്ക്കെതിരെ സമര്‍പ്പിച്ച പുന:പരിശാേേധനാ ഹര്‍ജിയും തള്ളിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications