യൂസേഴ്സ് ഫീ പിന്‍വലിക്കും
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീ പിന്‍വലിക്കുമെന്ന് ഉറപ്പായി.
യൂസേഴ്സ് ഫീ പിന്‍വലിക്കുന്നതിനായി വിമാനത്താവള അതോറിറ്റിയ്ക്കെതിരെ നല്‍കിയ കേസുകള്‍ പിന്‍വലിക്കാന്‍ ധാരണയായി. കേസുകള്‍ പിന്‍വലിക്കുകയാണെങ്കില്‍ യൂസേഴ്സ് ഫീ നിര്‍ത്തലാക്കുമെന്ന വിമാനത്താവള അഥോറിറ്റിയുടെ ഉറപ്പിനെ തുടര്‍ന്നാണ് ധാരണയായത്.
കളക്ടര്‍ ടി. ഒ. സൂരജിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്. കേസ് നല്‍കിയ ഏഴ് പേര്‍ യോഗത്തിനെത്തി. ഇവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.












Click it and Unblock the Notifications