റനില്‍ വിക്രമസിഗെ സര്‍ക്കാര്‍ വീണേക്കും
കൊളംബോ: റനില്‍ വിക്രമസിംഗയുടെ സര്‍ക്കാരിനെ വീഴ്ത്താനുള്ള നീക്കത്തിലാണ് തങ്ങളെന്ന് പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് അലയന്‍സ് അറിയിച്ചു.
സര്‍ക്കാരിനെ പുറത്താക്കുന്നതു സംബന്ധിച്ച് മാര്‍ക്സിസ്റുകളുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു.
ജെ വി പിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. അടുത്ത മാസത്തോടെ ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കും. തമിഴ് വിഘടനവാദത്തെത തകര്‍ക്കാന്‍ ഈ സഖ്യത്തിനാവുമെന്ന് വക്താവ് പറഞ്ഞു.
1988ല്‍ പീപ്പിള്‍സ് അലയന്‍സിന്റെ നേതാവ് വിജയനെ കൊലപ്പെടുത്തിയത് ജെ വി പി ആണെന്നാണ് ആരോപിക്കപ്പെട്ടിരുന്നത്. 1987ലെ ഇന്ത്യ-ശ്രീലങ്ക കരാറിനെ ജെ വി പി എതിര്‍ത്തിരുന്നു.
സര്‍ക്കാരും എല്‍ ടി ടി ഇയും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ പീപ്പിള്‍സ് അലയന്‍സ് പിന്തുണയ്ക്കുന്നതായി വക്താവ് പറഞ്ഞു. നേരത്തെ വെടിനിര്‍ത്തലിനെ ചന്ദ്രികാ കുമാരതുംഗെ എതിര്‍ത്തിരുന്നു.












Click it and Unblock the Notifications