കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
നാഗാലാണ്ടില്‍ തൂക്ക് നിയമസഭ?
കൊഹീമ: നാഗാലാണ്ടില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടില്ലെന്ന നിലയിലേയ്ക്കാണ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ പോക്ക്.
ഒരുപാര്‍ട്ടിയ്ക്കും 25 സീറ്റ് പോലും കിട്ടില്ലെന്ന അവസ്ഥയാണ് ഇവിടെ ഉള്ളത്.
അധികാരത്തിലിരിയ്ക്കുന്ന കോണ്‍ഗ്രസിന് പ്രധാന കേന്ദ്രങ്ങളായ കൊഹീമ, ഫെക്ക് ജില്ല എന്നിവിടങ്ങളില്‍ പോലും തിരിച്ചടിയാണ് ഉണ്ടായത്. നാഗാലാണ്ട് പീപ്പിള്‍സ് ഫ്രണ്ടിലെ സ്ഥാനാര്‍ത്ഥികളാണ് ഇവിടെ വിജയിച്ചത്.
33 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഈ കക്ഷിയ്ക്ക് 13 എണ്ണത്തില്‍ വിജയിച്ചു. കോണ്‍ഗ്രസിന് ഒമ്പത് സീറ്റാണ് കിട്ടിയത്. ബി ജെ പി യ്ക്ക് നാല് സീറ്റ് മാത്രമേ കിട്ടിയുള്ളു.
57 മണ്ഡലങ്ങളിലെ വോട്ടുകളാണ് എണ്ണുന്നത്. ആകെയുള്ള 60 സീറ്റുകളില്‍ 57 എണ്ണത്തിലേ തിരഞ്ഞെടുപ്പ് നടന്നുള്ളു.
Comments
Story first published: Saturday, March 1, 2003, 5:30 [IST]