കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയില്‍ ഇടത് സര്‍ക്കാര്‍

  • By Staff
Google Oneindia Malayalam News

അഗര്‍ത്തല: മൂന്നാം തവണയും ത്രിപുരയില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലേയ്ക്ക്. ത്രിപുരയിലെ തിരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ നേതൃത്ത്വത്തിലുള്ള ഇടത് മുന്നണി 35 സീറ്റുകള്‍ നേടി. ആകെ 60 സീറ്റുകളാണ് ഇവിടെ ഉള്ളത്.

സി പി എമ്മിന് മാത്രം ഇവിടെ 32 സീറ്റുകള്‍ കിട്ടി. ആര്‍ എസ് പി രണ്ടും സി പി ഐ ഒന്നും സീറ്റാണ് നേടിയത്.

അധികാരം ഒഴിയുന്ന സര്‍ക്കാരിലെ മുഖ്യമന്ത്രി മണിക്ക് സര്‍ക്കാര്‍ ഈ തിരഞ്ഞെടുപ്പിലും വിജയിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ മറ്റ് പ്രധാന മന്ത്രിമാരും വിജയം കണ്ടു.

മുഖ്യമന്ത്രി പാര്‍ട്ടി പോളിറ്റ് ബ്യൂറൊ യോഗത്തിനായി ദില്ലിയിലേയ്ക്ക് പോവുകയാണ്. മടങ്ങിവന്ന ശേഷമായിരിയ്ക്കും പുതിയ മന്ത്രിസഭയുടെ അധികാരമേല്കല്‍. മന്ത്രിമാരേയും മറ്റും തീരുമാനിയ്ക്കാനായി സംസ്ഥാന കമ്മറ്റി യോഗം ചേരും. മണിക്ക് മടങ്ങി വന്നതിന് ശേഷമായിരിയ്ക്കും ഇത്.

സംസ്ഥാനത്തെ തീവ്രവാദ പ്രവര്‍ത്തനം നിയന്ത്രിയ്ക്കുകയായിരിയ്ക്കും പുതിയ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് സി പി എമ്മിന്റെ വക്താവ് ഗൗതം ദാസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X