ഹിമാചലില്‍ കോണ്‍ഗ്രസ് അധികാരത്തിലേയ്ക്ക്
സിംല: ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 സീറ്റുകള്‍ നേടി.
ആരായിരിയ്ക്കും മുഖ്യമന്ത്രിയെന്ന് തീരുമാനമായിട്ടില്ല. പതിവുപോലെ കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങളിലെ നേതാക്കള്‍ തമ്മില്‍ മുഖ്യമന്ത്രി പദത്തിനായി മത്സരമുണ്ട്. ഇരു പക്ഷവും അതിനായി കരുക്കള്‍ നീക്കി തുടങ്ങി. പക്ഷേ അവസാന തീരുമാനം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയായിരിയ്ക്കും എടുക്കുക. അതിന് ശേഷം നിയമസഭാ കക്ഷി ആ വ്യക്തിയെ തിരഞ്ഞെടുക്കും. തുടര്‍ന്നായിരിയ്ക്കും സത്യപ്രതിജ്ഞ.
ആകെയുള്ള 68 സീറ്റുകളില്‍ 65 എണ്ണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
അധികാരത്തിലിരുന്ന ബി ജെ പി യ്ക്ക് 16 സീറ്റ് മാത്രമാണ് കിട്ടിയത്. സ്വതന്ത്രന്മാര്‍ ആറ് സീറ്റുകളാണ് നേടിയത്. ഹിമാചല്‍ വികാസ് കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് കിട്ടിയത്. ലോക് ജനശക്തി പാര്‍ട്ടിയ്ക്കും ഹിമാചല്‍ ലോക് താന്ത്രിക്ക് മോര്‍ച്ചയ്കകും ഓരോ സീറ്റ് വീതമാണ് കിട്ടിയത്.












Click it and Unblock the Notifications