ആദിവാസി സ്ത്രീകളെ മര്‍ദ്ദിച്ചു
കണ്ണൂര്‍: മുത്തങ്ങ സംഭവത്തില്‍ അറസ്റ് ചെയ്യപ്പെട്ട ആദിവാസി സ്ക്രീകളെ പുരുഷ പൊലീസൂകാര്‍ മര്‍ദ്ദിച്ചതായി ആരോപണം.
പൊലീസ് വാഹനത്തിലും ബത്തേരി പൊലീസ് സ്റേഷനിലും വെച്ചായിരുന്നു മര്‍ദനമെന്ന് ജാമ്യത്തിലിറങ്ങിയ ആദിവാസി സ്ത്രീകള്‍ പറഞ്ഞു. കുട്ടികളെയും പൊലീസുകാര്‍ മര്‍ദിച്ചു.
മാര്‍ച്ച് ഒന്ന് ശനിയാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന 96 സ്ത്രീകളെയും 36 കുട്ടികളെയും വിട്ടയച്ചു.
കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന 14 സ്ത്രീകളെയും 10 കുട്ടികളെയും വിട്ടയച്ചു. കുടിലുകള്‍ പൊലീസ് തീവെച്ച് നശിപ്പിച്ചതിനാല്‍ തിരിച്ചുപോവാനാവില്ലെന്ന നിലപാടിലായിരുന്നു ആദ്യം ആദിവാസികള്‍. പിന്നീട് വയനാട് ജില്ലാ കളക്ടര്‍ ഇടപെട്ട് കല്പറ്റ അബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് അയച്ചു.
കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന നാല് കുട്ടികള്‍ക്ക് രക്ഷിതാക്കളെ കണ്ടെത്താനായില്ല.


Click it and Unblock the Notifications