മാര്‍ച്ച് എട്ടിന് വയനാട്ടില്‍ ബിജെപി ഹര്‍ത്താല്‍
കോഴിക്കോട്: ആദിവാസി പ്രശ്നത്തില്‍ നിയമപരമായ പരിഹാരം കാണാതെ ഇത്രയും കാലം മാറി മാറി ഭരിച്ച എല്‍ ഡി എഫും യു ഡിഎഫും ആദിവാസികളെ വഞ്ചിക്കുകയായിരുന്നുവെന്ന് ബി ജെ പി വൈസ് പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
ആദിവാസികളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മാര്‍ച്ച് എട്ടിന് ബി ജെ പി വയനാട്ടില്‍ ഹര്‍ത്താല്‍ നടത്തും.
ഭൂമി ലഭിക്കുന്നതിന് സമരം നടത്തേണ്ട സാഹചര്യത്തിലേക്ക് ആദിവാസികളെ തള്ളിവിട്ടത് യു ഡി എഫും എല്‍ ഡി എഫുമാണ്. 1975 മുതല്‍ നിലനില്‍ക്കുന്ന ആദിവാസി ഭൂമി പ്രശ്നം പരിഹരിക്കാന്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ ശ്രമിച്ചില്ല.
ഭരണത്തിലുണ്ടായിരുന്നപ്പോള്‍ ഈ പ്രശ്നം പരിഹരിക്കാനാവാത്ത എല്‍ ഡി എഫ് മാര്‍ച്ച് 11ന് ആദിവാസി പ്രശ്നമുന്നയിച്ച് ഹര്‍ത്താല്‍ നടത്തുന്നത് പരിഹാസ്യമാണ്. ആദിവാസികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നതില്‍ നിന്ന് ഇരുമുന്നണികളും പിന്മാറണമെന്ന് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.












Click it and Unblock the Notifications