മാര്‍ച്ച് 15 മുതല്‍ സിനിമാ നിര്‍മാണമില്ല
കൊച്ചി: മലയാള സിനിമാ നിര്‍മാണം മാര്‍ച്ച് 15 മുതല്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിച്ചു.
ചിത്രങ്ങള്‍ വിതരണം ചെയ്യുന്നതു നിര്‍ത്തിവെച്ച വിതരണക്കാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സിനിമാ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത്.
ഓള്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഓള്‍ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെയും സംയുക്ത യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
തിയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുണ്ടായ ഭിന്നിപ്പിനെ തുടര്‍ന്ന് ഒരു മാസമായി പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്തിട്ടില്ല.












Click it and Unblock the Notifications