ഗീതാനന്ദന്റെ എല്ലിന് ക്ഷതം; ആശുപത്രിയിലാക്കി
കോഴിക്കോട്: റിമാന്റില്‍ കഴിയുന്ന ദളിത് സമര സമിതി കണ്‍വീനര്‍ എം. ഗീതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് മര്‍ദനത്തില്‍ ഗീതാനന്ദന്റെ വാരിയെല്ലിന് ക്ഷതം സംഭവിച്ചതായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ട്.
കോടതി നിര്‍ദേശ പ്രകാരമാണ് ഗീതാനന്ദന് വൈദ്യപരിശോധന നടത്തിയത്. സി. കെ. ജാനുവിനും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധന നടത്തി.
ആദിവാസി ഗോത്രമഹാസഭയ്ക്ക് പീപ്പിള്‍സ് വാര്‍ ഗ്രൂപ്പുമായി ബന്ധമുണ്ടെന്നത് കെട്ടിച്ചമച്ച കഥയാണെന്ന് സി. കെ. ജാനു പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ആദിവാസികള്‍ക്ക് ഭൂമി ലഭിക്കുന്നതു വരെ സമരം തുടരുമെന്ന് ജാനു പറഞ്ഞു.












Click it and Unblock the Notifications