Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രികളില്‍ നഴ്സുമാരെ കിട്ടാതാവുന്നു

കൊച്ചി: വിദേശത്തേക്കുള്ള നഴ്സ്മാരുടെ ഒഴുക്ക് വര്‍ധിച്ചതോടെ പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ ആവശ്യത്തിന് നഴ്സുമാരെ കിട്ടാതാവുന്നു.

എറണാകുളം നഗരത്തിലെ മിക്ക പ്രധാന ആശുപത്രികള്‍ക്കും എല്ലാ മാസവും പുതിയ നഴ്സുമാരെ റിക്രൂട്ട് ചെയ്യേണ്ടിവരുന്നു. എല്ലാ മാസവും അനുഭവപരിചയവും യോഗ്യതയുമുള്ള നഴ്സുമാര്‍ വിദേശത്തേക്ക് കടക്കുന്നുണ്ട്. പുതിയ റിക്രൂട്ട്മെന്റ് എല്ലാ മാസവും നടത്തേണ്ടിവരുന്നതിനാല്‍ പരസ്യത്തിനായി വലിയൊരു തുകയാണ് ആശുപത്രികള്‍ക്ക് ചെലവാക്കേണ്ടിവരുന്നത്.

എല്ലാ മാസവും പുതിയ നഴ്സുമാരെ റിക്രൂട്ട് ചെയ്യേണ്ടിവരുന്നത് ആശുപത്രികളിലെ സേവനത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ട്.

മിക്ക പ്രധാന ആശുപത്രികള്‍ക്കും അവരുടേതായ നഴ്സിംഗ് സ്കൂളുകളും കോളജുകളുമുളളതിനാല്‍ പുതിയ നഴ്സുമാരെ കിട്ടാന്‍ പ്രയാസപ്പെടേണ്ടിവരുന്നില്ല. എന്നാല്‍ അനുഭവ പരിചയമുള്ള നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ അവര്‍ക്ക് പരസ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നു.

നഴ്സുമാര്‍ക്ക് താരതമ്യേന കുറഞ്ഞ വേതനമാണ് പ്രമുഖ ആശുപത്രികളില്‍ പോലും ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വിദേശത്തേക്ക് കടക്കുകയെന്നത് നഴ്സുമാരുടെ സ്വപ്നമായി മാറുന്നു.

വിദേശത്ത് ജോലി ലഭിക്കുന്നതിനുള്ള കടമ്പകള്‍ പല നഴ്സുമാരും വായ്പയെടുത്താണ് പരീക്ഷകളും മറ്റും പൂര്‍ത്തിയാക്കുന്നത്. വിദേശത്ത് ജോലി ലഭിക്കുന്നത് കമ്മിഷന്‍ ഒണ്‍ ഗ്രാജ്വേറ്റ്സ് ഫോര്‍ ഫോറിന്‍ നഴ്സസ് സ്കൂളിന്റെ ( സി ജി എഫ് എന്‍ എസ്) പരീക്ഷ പാസാവണം. പരീക്ഷ നടത്തുന്ന കേരളത്തിലെ ഏകകേന്ദ്രം കൊച്ചിയാണ്.

കൂടുതല്‍ നേഴ്സുമാര്‍ വിദേത്തേയ്ക്ക്, പ്രത്യേകിച്ചും ജര്‍മ്മനി, ബ്രിട്ടന്‍, യു എസ് എന്നീ രാജ്യങ്ങളിലേയ്ക്ക് പോകാന്‍ തുടങ്ങിയതോടെ കേരളത്തില്‍ ഇതിന്റെ മുന്നോടിയായുള്ള പരീക്ഷയ്ക്ക് പഠിയ്ക്കാനുള്ള പരിശീലന സ്ഥാപനങ്ങളും മുളച്ച് പൊന്തി തുടങ്ങിയിട്ടുണ്ട്. സി ജി എഫ് എന്‍ എസ് എന്ന പരീക്ഷയ്ക്ക് ഈയിടെ വരെ കേരളത്തില്‍ പരീക്ഷാ കേന്ദ്രമോ പരിശീലന കേന്ദ്രമോ ഉണ്ടായിരുന്നില്ല. പലരും ശ്രീലങ്കയില്‍ പോയി വരെ പരീക്ഷ എഴുതിയിരുന്നു. മുമ്പ് കൊച്ചിയില്‍ പരിശീലനം നടത്തിയിരുന്ന സ്ഥാപനം വിദ്യാര്‍ത്ഥികളെ കൊളൊംബൊയിലാണ് പരീക്ഷയ്ക്കായി കൊണ്ട് പൊയ്ക്കൊണ്ടിരുന്നത്.

ബ്രിട്ടനിലും യു എസിലും ജര്‍മ്മനിയിലും നേഴ്സുമാരുടെ അതിയായ ക്ഷാമമാണ്. ഇപ്പോള്‍ പല വിദേശ ഏജന്‍സികളും കേരളത്തില്‍ നിന്ന് നേഴ്സുമാരെ തിരഞ്ഞെടുത്തു തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+