Get Updates
Get notified of breaking news, exclusive insights, and must-see stories!

സവര്‍ക്കര്‍ ദേശീയവാദിയെന്ന് ഇഎംഎസ് പറഞ്ഞു

തിരുവനന്തപുരം: വീരസവാര്‍ക്കറെ ശക്തനായ ദേശീയവാദിയായി ഇ എം എസ് നമ്പൂതിരിപ്പാടും ജവഹര്‍ലാല്‍ നെഹ്റുവും വിശേഷിപ്പിച്ചിട്ടുണ്ടെന്ന് ഭാരതീയ വിചാര കേന്ദ്രം പി. പരമേശ്വരന്‍ പറഞ്ഞു.

നമ്പൂതിരിപ്പാടിന്റെ സ്വാതന്ത്യ്രസമരത്തിന്റെ ചരിത്രം എന്ന പുസ്തകത്തില്‍ ഒരു വിപ്ലവ പ്രസ്ഥാനം രൂപപ്പെടുത്തിയെടുക്കുന്നതില്‍ സവര്‍ക്കറുടെ സുപ്രധാന പങ്കിനെ കുറിച്ച് പറയുന്നുണ്ട്. നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തലിലും സ്വാതന്ത്യ്ര സമരത്തില്‍ സവര്‍ക്കറുടെ പങ്കിനെ കുറിച്ച് പറയുന്നുണ്ട്.

പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രി ജ്യോതിബസു എഡിറ്റ് ചെയ്ത പാര്‍ട്ടി രേഖ എന്ന പുസ്തകത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശത്രുക്കളായി തിലകനെയും സവര്‍ക്കറെയും വിശേഷിപ്പിക്കുന്നുണ്ട്.

പുതിയ തലമുറയിലെ കമ്യൂണിസ്റുകാര്‍ക്ക് ഇതൊന്നും അറിയില്ലായിരിക്കാം. എന്നാല്‍ സോമനാഥ ചാറ്റര്‍ജിയെ പോലുള്ള മുതിര്‍ന്ന സി പി എം നേതാക്കള്‍ക്ക് ഇക്കാര്യങ്ങളറിയാതിരിക്കില്ല. സവര്‍ക്കറുടെ ഛായാചിത്രം പാര്‍ലമെന്റ് ഹാളില്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം വന്നപ്പോള്‍ ആദ്യം അതിനെ അദ്ദേഹം എതിര്‍ക്കാതിരുന്നതും അതുകൊണ്ടാവാം- പരമേശ്വരന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+