ലൈംഗിക തൊഴിലാളി സമ്മേളനം തുടങ്ങി
തിരുവനന്തപുരം: ലൈംഗിക തൊഴിലാളികളുടെ അഖിലേന്ത്യാ സമ്മേളനം മാര്‍ച്ച് ഒന്ന് ശനിയാഴ്ച തുടങ്ങി.
സമ്മേളനം മാര്‍ച്ച് മൂന്ന് വരെ നീണ്ടുനില്‍ക്കും. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലൈംഗിക തൊഴിലാളികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
എല്ലാ ലൈംഗിക തൊഴിലാളികളും മെഴുകുതിരികള്‍ കത്തിച്ചാണ് സമ്മേളനത്തിന് തുടക്കമിട്ടത്. അടൂര്‍ ഗോപാലകൃഷ്ണന്‍, സക്കറിയ, ബി. ആര്‍. പി. ഭാസ്കര്‍, സണ്ണി ജോസഫ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി കലാ പരിപാടികളും സെമിനാറുകളും നടക്കും. മാര്‍ച്ച് മൂന്ന് അവകാശ സംരക്ഷണ ദിനമായി ആചരിക്കും.












Click it and Unblock the Notifications