ഇന്ന് മഹാശിവരാത്രി
തിരുവനന്തപുരം: ഇന്ത്യയിലെങ്ങും മാര്‍ച്ച് ഒന്ന് ശനിയാഴ്ച മഹാ ശിവരാത്രി ആഘോഷിയ്ക്കുകയാണ്. കേരളത്തിലും ശിവരാത്രി ആഘോഷിയ്ക്കുന്നുണ്ട്. രാവിലെ മുതല്‍ വിവിധ ശിവക്ഷേത്രങ്ങളില്‍ ഭക്തര്‍ ദര്‍ശനത്തിനായി എത്തുന്നുണ്ട്.
ആലുവ മണപ്പുറത്ത് ശിവരാത്രിയുത്സവത്തിനുള്ള വിപുലമായ ഒരുക്കങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍്ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് പിതൃക്കള്‍ക്ക് ബലി അര്‍പ്പിയ്ക്കാനായി ആലുവ മണപ്പുറത്ത് എത്തിയത്. തര്‍പ്പണം നടത്താന്‍ മുന്നൂറോളം ബലിത്തറകളുണ്ടാക്കിയിട്ടുണ്ട്. ആലുവ മഹാദേവര്‍ ക്ഷേത്രത്തില്‍ മാര്‍ച്ച് ഒന്ന് ശനിയാഴ്ച രാവിലെ മുതല്‍ പ്രത്യേക പൂജകള്‍ നടന്നു. ക്ഷേത്രം തന്ത്രി ചേന്നാസ് മണക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ ശാന്തി സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് പൂജകള്‍ നടത്തി.
തെക്കന്‍ തിരുവിതാങ്കൂറില്‍ ഭക്ത ജനങ്ങള്‍ ശിവാലയ ഓട്ടത്തില്‍ പങ്കെടുക്കുന്നുണ്ട്. ഒറ്റ ദിവസം കൊണ്ട് തെക്കന്‍ തിരുവിതാങ്കൂറിലുള്ള 12 ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയാണ് ഇത്. രാത്രി ഉറങ്ങാതെ വ്രതം എടുത്താണ് ഈ ശിവക്ഷേത്രങ്ങള്‍ ഭക്ത ജനങ്ങള്‍ സന്ദര്‍ശിയ്ക്കുക.
തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രം, തിരുവനന്തപുരം ശ്രീകണ്േഠശ്വര ക്ഷേത്രം, വൈക്കം മഹാദേവര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ പൂജകള്‍ നടന്നു.












Click it and Unblock the Notifications