Get Updates
Get notified of breaking news, exclusive insights, and must-see stories!

മര്‍ദനത്തില്‍ സുരേന്ദ്രന്റെ കര്‍ണപുടം പൊട്ടി

കണ്ണൂര്‍: മുത്തങ്ങ സംഭവത്തില്‍ റിമാന്റിലായ ഡയറ്റ് ലക്ചറര്‍ കെ. കെ. സുരേന്ദ്രന്റെ കര്‍ണപുടം പൊലീസ് മര്‍ദനത്തില്‍ പൊട്ടിയതായി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഡോ. വി. സി. രവീന്ദ്രനാണ് സുരേന്ദ്രനെ ജയിലില്‍ പരിശോധിച്ചത്. ചെവിയടച്ചുള്ള മര്‍ദനത്തിലാവാം കര്‍ണടപുടം പൊട്ടിയതെന്ന് ഡോക്ടര്‍ പറഞ്ഞു.

മരുന്നു കൊണ്ട് പരിക്ക് ഭേദമായില്ലെങ്കില്‍ ആശുപത്രിയില്‍ കൊണ്ടുപോയി ഇ എന്‍ ടി വിദഗ്ധനെ കൊണ്ട് ചികിത്സ ചെയ്യിക്കണമെന്ന് ഡോ. വി. സി. രവീന്ദ്രന്‍ നിര്‍ദേശിച്ചു.

സുരേന്ദ്രന് വൈദ്യസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ബേബി ഉഷ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി ഇടപെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+