68 ആദിവാസികളെ കാണാതായി
തൃശൂര്‍: മുത്തങ്ങയിലെ പൊലീസ് വെടിവയ്പിനെ തുടര്‍ന്ന് 68 ആദിവാസികളെ കാണാതായെന്ന് സി പി ഐ നിയമസഭാ കക്ഷി നേതാവ് കെ. പി. രാജേന്ദ്രന്‍ അറിയിച്ചു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചതിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ സെന്‍ട്രലിലെ ആദിവാസികള്‍ കാണാതായ 56 ആളുകളുടെയും ബത്തേരി ആശുപത്രിയിലുള്ളവര്‍ 12 ആദിവാസികളുടെയും ലിസ്റാണ് നല്‍കിയത്. ഇവരുടെ ലിസ്റ് മുഖ്യമന്ത്രിക്ക് നല്‍കും.
കാണാതായവരെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications