മുത്തങ്ങ: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സുധീരന്‍
കൊല്ലം: മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന യു ഡി എഫ് തീരുമാനം പുന:പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍ എം പി ആവശ്യപ്പെട്ടു.
പി എന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു സുധീരന്‍.
ആദിവാസി പ്രശ്നം രാഷ്ട്രീയ ബലപരീക്ഷണത്തിന് ഉപയോഗിക്കരുത്. മുത്തങ്ങ സംഭവത്തിന്റെ യഥാര്‍ഥ വശങ്ങള്‍ പുറത്തുകൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. മുത്തങ്ങ സംഭവം ആവര്‍ത്തിക്കില്ലെന്ന ഉറപ്പുണ്ടാവണം.
ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള മുഖ്യമന്ത്രിയുടെ ആത്മാര്‍ഥ ശ്രമങ്ങള്‍ക്ക് പ്രതിപക്ഷവും പിന്തുണ നല്‍കണമെന്ന് സുധീരന്‍ പറഞ്ഞു.












Click it and Unblock the Notifications