വാറ്റ് ബില്‍ തിരിച്ചയയ്ക്കണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: മൂല്യ വര്‍ദ്ധിത വില്പന നികുതി (വാറ്റ്) ബില്‍ പാസാക്കാതെ തിരിച്ചയയ്ക്കണമെന്ന് ഗവര്‍ണ്ണറോട് പ്രതിപക്ഷം ആവശ്യപ്പെട്ടു.
നിയമസഭയില്‍ വേണ്ടത്ര ചര്‍ച്ചയ്ക്ക് വിധേയമാക്കാതെ പാസാക്കിയതുകൊണ്ടാണ് ഇങ്ങനെ ചെയ്യണമെന്ന് പ്രതിപക്ഷം ഗവര്‍ണ്ണറോട് ആവശ്യപ്പെടുന്നത്. ബഹളത്തിനിടയിലാണ് ബില്‍ പാസാക്കിയത്. ചര്‍ച്ച നടത്തിയതുമില്ല. ഇത് ഗവര്‍ണര്‍ക്ക് നല്‍കുന്ന നിവേദനത്തില്‍ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍, നിയമസഭാ കക്ഷി നേതാക്കളായ കെ പി രാജേന്ദ്രന്‍ (സി പി ഐ) നീലലോഹിത ദാസന്‍ നാടാര്‍ (ജനതാ ദള്‍) കെ സി ജോസഫ് (കേരള കോണ്‍ഗ്രസ്) എ സി ഷണ്മുഖദാസ (എന്‍ സി പി) എന്നിവര്‍ ഒപ്പിട്ട പരാതിയാണ് ഗവര്‍ണ്ണര്‍ക്ക് നല്‍കിയത്.
ചില പ്രതിപക്ഷ അംഗങ്ങള്‍ ഭേദഗതികള്‍ അവതരിപ്പിയ്ക്കാനായി എഴുന്നേറ്റെങ്കിലും സ്പീക്കര്‍ അവര്‍ക്ക് അനുമതി നല്‍കിയില്ല. പ്രതിപക്ഷം ആരോപിച്ചു.












Click it and Unblock the Notifications