ബിഎസ്എന്‍എല്‍ എസ്ടിഡി നിരക്ക് കുറച്ചു
ദില്ലി: അഞ്ഞൂറ് കിലോമീറ്ററില്‍ കൂടുതലുള്ള ആഭ്യന്തര ദീര്‍ഘദൂര എസ് ടി ഡി കോളുകളുടെ നിരക്ക് ബി എസ് എന്‍ എല്‍ 47 ശതമാനം കുറച്ചു.
പുതുക്കിയ നിരക്ക് പ്രകാരം മിനിറ്റിന് 4.80 രൂപയായിരിക്കും. നേരത്തെ ഇത് ഒമ്പത് രൂപയായിരുന്നു.
നിരക്ക് കുറയ്ക്കുന്നതിന് ടെലികോ റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് ബി എസ് എന്‍ എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പൃഥിപാല്‍ സിംഗ് പറഞ്ഞു.
നേരത്തെ എസ് ടി ഡി നിരക്കുകള്‍ കുറച്ചപ്പോള്‍ 500 കിലോമീറ്ററിലധികമുള്ള എസ് ടി ഡി കോളുകള്‍ക്ക് നിരക്ക് കുറച്ചിരുന്നില്ല.












Click it and Unblock the Notifications