പാചകവാതക വില കൂടും
ദില്ലി: പാചക വാതക വില കുറ്റിയ്ക്ക് 22 മുതല്‍ 25 രൂപവരെ കൂട്ടിയേയ്ക്കും. ബജറ്റ് പാചക വാതകത്തിനും മണ്ണെണ്ണയ്ക്കുമുള്ള ഇറക്കുമതി തീരവ കുറച്ചതാണ് ഇതിന് കാരണം. പാചക വാതകത്തിന് ഇതുവരെ നല്‍കിയിരുന്ന സബ്സിഡി 67.75 രൂപയാണ്. ഇത് 46 രൂപയായി കുറച്ചിരിയ്ക്കുകയാണ്.
മണ്ണെണ്ണയ്ക്ക് ഉള്ള സബ്സിഡി 2.45 രൂപയില്‍ നിന്ന് 1.64 രൂപയായി കുറച്ചിട്ടുണ്ട്. ഇതാണ് പാചക വാതകത്തിന് വിലകൂട്ടാന്‍ കാരണമെന്ന് എണ്ണ കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മണ്ണെണ്ണയ്ക്ക് വിലകൂട്ടാന്‍ ഇപ്പോള്‍ ഉദ്ദേശിയ്ക്കുന്നില്ല. രാഷ്ട്രീയ കാരണങ്ങളാലാണ് ഈ തീരുമാനം.
പാചക വാതകത്തിന്റെ വിലകൂട്ടിക്കൊണ്ടുള്ള അറിയിപ്പ് ഈ ആഴ്ചതന്നെ ഉണ്ടാവും.












Click it and Unblock the Notifications