കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കൊച്ചിയില്‍ നിന്ന്

  • By Staff
Google Oneindia Malayalam News

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഏപ്രില്‍ 22 മുതല്‍ സര്‍വീസ് ആരംഭിക്കും.

രാജ്യത്ത് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്ന എട്ടാമത്തെ കേന്ദ്രമാണ് കൊച്ചി. ദില്ലി, മുംബൈ, ബുദ്ധ ഗയ, ബാംഗ്ലൂര്‍, തിരുച്ചിറപ്പള്ളി, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.

ചൊവ, വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും കൊച്ചിയില്‍ നിന്ന് കൊളംബോയിലേക്ക് സര്‍വീസ് നടത്തുന്നത്. ചൊവ, വ്യാഴം ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്ന് രാവിലെ10.15ന് പുറപ്പെടുന്ന വിമാനം 12.05ന് കൊളംബോയിലെത്തും. വെള്ളിയാഴ്ച രാവിലെ 11.50ന് പുറപ്പെട്ട് 1.40ന് കൊളംബോയിലെത്തും.

കൊളംബോയില്‍ നിന്ന് ചൊവ, വ്യാഴം ദിവസങ്ങളില്‍ രാവിലെ 8.10ന് തിരിക്കുന്ന വിമാനം ഒമ്പത് മണിയ്ക്ക് കൊച്ചിയിലെത്തും. വെള്ളിയാഴ്ച രാവിലെ 9.40ന് പുറപ്പെടുന്ന വിമാനം കൊച്ചിയിലെത്തുന്നത് 10.30നാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X