Get Updates
Get notified of breaking news, exclusive insights, and must-see stories!

സി പി എം മാര്‍ച്ച്: കല്ലേറും ലാത്തിച്ചാര്‍ജും

ചാത്തന്നൂര്‍: മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സി പി എം നടത്തിയ സി ഐ ഓഫീസ് മാര്‍ച്ച് ചാത്തന്നൂരില്‍ അക്രമാസക്തമായി. സി പി എം പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

ലാത്തിച്ചാര്‍ജിലും ഏറ്റുമുട്ടലിലും ഇരുപതോളം സി പി എം പ്രവര്‍ത്തകര്‍ക്കും ആറ്് പൊലീസുകാര്‍ക്കും പരിക്കേറ്റു. ചാത്തന്നൂര്‍ സി ഐ ഡി. രാജനും പരിക്കേറ്റ പൊലീസുകാരില്‍ ഉള്‍പ്പെടുന്നു.

രാവിലെ 11 മണിയോടെ ചാത്തന്നൂര്‍ ജംഗ്ഷനില്‍ നിന്ന് സി ഐ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സീതാറാം ജംഗ്ഷനില്‍ വെച്ച് പൊലീസുകാര്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസുകാരെ കല്ലെറിഞ്ഞ സി പി എം പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി.

ലാത്തിച്ചാര്‍ജ് തുടങ്ങിയപ്പോള്‍ നാനാഭാഗത്തേക്കും ഓടിയ സി പി എം പ്രവര്‍ത്തകര്‍ പിന്നീട് സംഘടിച്ച് തിരിച്ചെത്തി കടകള്‍ അടപ്പിക്കുകയും കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു.

പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് സി പി എം ചാത്തന്നൂരില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് കടകള്‍ അടച്ചിട്ടിരിക്കുകയാണ്. വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+