നിരാഹാരം മൂന്ന് ദിവസം പിന്നിട്ടു
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് എം എല്‍ എ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സത്യഗ്രഹം മാര്‍ച്ച് മൂന്ന് തിങ്കളാഴ്ച നാലാം ദിവസത്തിലേക്ക് കടക്കുകയാണ്.
പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇതുവരെ നീക്കങ്ങളൊന്നുമുണ്ടായിട്ടില്ല. ജുഡീഷ്യല്‍ അന്വേഷണം നടത്തില്ലെന്ന തീരുമാനം പുന:പരിശോധിക്കണമെന്ന് വി. എം. സുധീരനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുമ്പോഴും സര്‍ക്കാര്‍ നിലപാടില്‍ അയവ് വരുത്താന്‍ തയ്യാറായിട്ടില്ല.
അതിനിടെ മുത്തങ്ങയില്‍ നടന്നത് നമായ മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് ആറിന് ബി ജെ പി വയനാട്ടില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. 11ന് എല്‍ ഡി എഫ് സംസ്ഥാന ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications