Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗരസഭ ചെയര്‍പേഴ്സണ്‍ അറസ്റില്‍

കണ്ണൂര്‍: നഗരത്തില്‍ പൊലീസ് സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചതിന് കണ്ണൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ടി. കെ. നൂറുന്നിസയും വൈസ് ചെയര്‍മാന്‍ പി. ടി. പവിത്രനും ഉള്‍പ്പെടെ 28 നഗരസഭാ കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ് ചെയ്തു.

നഗരത്തിലെ ഗതാഗത നിയന്ത്രണവും മറ്റുമായി ബന്ധപ്പെട്ട പരസ്യ പലകകള്‍ സ്ഥാപിക്കാനുള്ള അവകാശം നഗരസഭയ്ക്കാണെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ശ്രമം നടത്തിയത്. ഫോര്‍ട്ട് റോഡിലെ റോഡ് ഡിവൈഡറുകളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള ശ്രമമാണ് അറസ്റില്‍ കലാശിച്ചത്.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ മുപ്പതോളം വരുന്ന പൊലീസ് സംഘമാണ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള ശ്രമം തടഞ്ഞത്. ഇരുപക്ഷവും തമ്മിലുണ്ടായ ഉരസലില്‍ സബ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ക്കാദര്‍ക്കും മുനിസിപ്പാലിറ്റിയിലെ രണ്ട് കരാര്‍ ജീവനക്കാര്‍ക്കും പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+