Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ. എം. മാമന്‍ മാപ്പിള അന്തരിച്ചു

ചൈന്നൈ: എം ആര്‍ എഫ് ചെയര്‍മാന്‍ കെ. എം. മാമന്‍ മാപ്പിള (81) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖം മൂലം ചെന്നൈ ഹാര്‍ട്ട് ഫൗണ്ടേഷനില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

മാര്‍ച്ച് രണ്ട് ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ കില്‍പോക് സെമിത്തേരിയില്‍ ശവസംസ്കാരം നടക്കും. മരിക്കുമ്പോള്‍ ഭാര്യയും മക്കളും അടുത്തുണ്ടായിരുന്നു.

മലയാള മനോരമ ചീഫ് എഡിറ്ററായിരുന്ന കെ. സി. മാമന്‍മാപ്പിളയുടെ മകനായി 1992ലാണ് മാമന്‍ മാപ്പിള ജനിച്ചത്. ബിരുദപഠനത്തിന് ശേഷം തുടങ്ങിയ ബലൂണ്‍ നിര്‍മാണ യൂണിറ്റാണ് ഇന്നത്തെ എം എര്‍ എഫിന് വഴിതെളിച്ചത്.

കഴിഞ്ഞ നൂറ്റാണ്ടിലെ വ്യവസായ പ്രതിഭകളിലൊരാളായി മാമന്‍ മാപ്പിളയെ ടൈംസ് ഒഫ് ഇന്ത്യ തിരഞ്ഞെടുത്തിരുന്നു.

കോട്ടയം കാരാപ്പുഴ പുന്നപറമ്പില്‍ പരേതനായ ഡോ. പി. കെ. കുര്യന്റെ മകള്‍ കുഞ്ഞമ്മയാണ് ഭാര്യ. മക്കള്‍: എം ആര്‍ എഫ് വൈസ് ചെയര്‍മാനും ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായി വിനു മാമന്‍, പരേതനായ രവി മാമന്‍, എം ആര്‍ എഫ് ഡയറക്ടര്‍ അരുണ്‍ മാമന്‍, രമണി ജോസഫ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+