ആദിവാസി: കേന്ദ്രം ഭൂമി നല്‍കണം
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ കൈയില്‍ ഇപ്പോഴുള്ള കണക്കനുസരിച്ച് അരയേക്കര്‍ ഭൂമി വീതം മാത്രമേ ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കാനാവൂവെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
ആദിവാസികള്‍ക്ക് കൂടുതല്‍ ഭൂമി നല്‍കാന്‍ കേന്ദ്രം വനഭൂമി കൈമാറണം. ഇല്ലെങ്കില്‍ ഇപ്പോഴത്തെ ലഭ്യതയനുസരിച്ചേ ഭൂമി വിതരണം ചെയ്യാനാവൂ.
ആറളം ഫാമില്‍ ഭൂമി കണ്ടെത്താനുള്ള ശ്രമത്തെ എതിര്‍ക്കുന്നത് സി പി എമ്മാണ്. നെല്ലിയാമ്പതിയിലെ ഓറഞ്ച് ഫാം കയ്യേറിയവരെ ഒഴിപ്പിക്കും.
മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വി. എം. സുധീരന്‍ പറഞ്ഞത് ശരിയായില്ല. കാര്യങ്ങള്‍ മുഴുവന്‍ മനസിലാക്കാതെയാവണം അങ്ങനെ പറഞ്ഞത്. ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് യു ഡി എഫ്.












Click it and Unblock the Notifications