ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
കൂത്തുപറമ്പ്:മാങ്കുളം ഭഗവതി ക്ഷേത്ര ഉത്സവം കണ്ട് മടങ്ങുകയായിരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു.
ആയിത്തറ മമ്പറത്തിനടുത്ത് നരവൂര്‍ കുനിയില്‍പാലത്തെ സുരേഷ് ബാബു (32)വാണ് മരിച്ചത്. മാര്‍ച്ച് രണ്ട് ഞായറാഴ്ച രാത്രി 11 മണിയോടെയാണ് വെട്ടേറ്റത്. മുറിവേറ്റ സുരേഷ് ബാബുവിനെ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഉത്സവസ്ഥലത്തുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അതേ സമയം സി പി എം പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് ആര്‍ എസ് എസ് ആരോപിച്ചു.
കൈതേരി 11-ാം മൈലിലെ സജിനയാണ് സുരേഷ് ബാബുവിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്.












Click it and Unblock the Notifications