കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക വൃത്തിയെ ക്രിമിനല്‍ കുറ്റമല്ലാതാക്കണം

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ലൈംഗിക തൊഴിലാളികളുടെ തൊഴില്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്ന് അവരുടെ ദേശീയ യോഗം ആവശ്യപ്പെട്ടു. മൂന്ന് ദിവസം തിരുവനന്തപുരത്ത് നടന്ന ലൈഗിക തൊഴിലാളികളുടെ ദേശീയ യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്.

ഇതിനെ ഒരു തൊഴിലായി അംഗീകരിയ്ക്കണമെന്നാണ് അവരുടെ ആവശ്യം. ക്രിമിനല്‍ കുറ്റമല്ലാതാക്കുന്നതോടൊപ്പം ഇതിന് മാന്യത കല്പിയ്ക്കുകയും വേണം. ലൈഗിക തൊഴില്‍ നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നില്ല. അങ്ങനെ ചെയ്താല്‍ കൂടുതല്‍ നിയന്ത്രണങ്ങളായിരിയ്ക്കും അതിന്റെ ഫലം. സംഗമത്തിന്റെ തിരുവനന്തപുരത്തെ ആസൂത്രകനും സാമൂഹ്യ പ്രവര്‍ത്തകനുമായ മൈത്രേയന്‍ പറയുന്നു.

നാഷണല്‍ നെറ്റ് വര്‍ക്ക് ഓഫ് സെക്സ് വര്‍ക്കേഴ്സ് (എന്‍. എന്‍. എസ്. ഡബ്ലിയു) എന്ന സംഘടനയാണ് തിരുവന്തപുരത്ത് സംഗമം സംഘടിപ്പിച്ചത്. മാര്‍ച്ച് ഒന്ന് ശനിയാഴ്ചയാണ് സംഗമം തുടങ്ങയത്.

യു എസിലെ ഒരു മുന്‍ ലൈഗിക തൊഴിലാളിയായ ജൊ ഡൊസേമ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങളില്‍ ലൈഗിക തൊഴിലാളികളോടുള്ള സമീപനം തുല്യമാണെന്നാണ് ജോ പറയുന്നത്. ഇന്ത്യയിലെ ലൈംഗിക തൊഴിലാളികളാണ് നല്ല സംഘടനാ ബലമുള്ളവര്‍. ജൊ അഭിപ്രായപ്പെടുന്നു.

ലൈഗിക തൊഴിലാളികള്‍ക്കിടയില്‍ കൂട്ടായ്മ ഉണ്ടാക്കാന്‍ ഈ സംഗമത്തിന് കഴിഞ്ഞെന്നാണ് ദില്ലിയിലെ അഭിഭാഷകയായ തൃപ്തി ടണ്ഡന്‍ പറയുന്നത്. ലൈഗിക തൊഴിലാളികള്‍ക്ക് നിയമസഹായം നല്‍കുന്നവരാണ് തൃപ്തി. ഇത്തരം സംഗമങ്ങള്‍ ലൈഗിക തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കൂടുതല്‍ ശ്രദ്ധിയ്ക്കപ്പെടാന്‍ സഹായിയ്ക്കും. ലൈഗിക വൃത്തിയെ നിയമപരമാക്കുന്നത് ഒട്ടും ശരിയല്ല. അത് സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ട്വരുന്നതിന് വഴി ഒരുക്കും. ഇത് കൂടുതല്‍ പീഡനങ്ങള്‍ക്കും കാരണമാവും. തൃപ്തി പറയുന്നു.

സന്തോഷ ഉത്സവം എന്നാണ് ഈ സംഗമത്തിന് ആദ്യം പേരിട്ടിരുന്നത്. എന്നാല്‍ മുത്തങ്ങ സംഭവത്തിന്റെ വെളിച്ചത്തില്‍ ഇതിന്റെ പേര് സന്തോഷമില്ലാത്ത ഉത്സവം എന്നാക്കി മാറ്റിയിരുന്നു.

കേരളത്തില്‍ ഇത് ആദ്യമായാണ് ലൈഗിക തൊഴിലാളികളുടെ ദേശീയ സമ്മേളനം നടക്കുന്നത്. ഇതിനോടനുബന്ധിച്ച് വി ജെ ടി ഹാളില്‍ ലൈംഗിക തൊഴിലാളികള്‍ കലാ പരിപാടികളും അവതരിപ്പിച്ചു.

തിരുവനന്തപുരം നിവാസികള്‍ക്ക് തികച്ചും കൗതുകമുണ്ടാക്കിയതായിരുന്നു ഈ കലാപരിപാടികള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X