സൂപ്രീം കോടതിയില്‍ പോവും: ഉമേഷ്
തൃശൂര്‍: ഹൈകോടതി വിധിയ്ക്ക് എതിരെ സുപ്രീം കോടതിയെ സമീപിയ്ക്കുമെന്ന് ജെ എസ് എസ് എം എല്‍ എ ഉമേഷ് ചള്ളിയില്‍ വ്യക്താക്കി.
ശ്രീനാരായണ ഗുരുവിന്റെ പേരില്‍ നിയമസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തതാണ് നിലനില്‍ക്കുന്നതല്ലെന്ന് ഹൈകോടതി വിധിച്ചത്.
ഗുരുനാനാക്കിന്റെ പേരിലും തമിഴ്നാട്ടില്‍ ജയലളിതയുടെ പേരിലും സത്യപ്രതിജ്ഞചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ താന്‍ ചെയ്തത് ശരിയാണെന്നാണ് ഉമേഷ് ചള്ളിയിലിന്റെ നിലപാട്. എസ് എന്‍ ഡി പി യുടെ മുന്നേറ്റത്തില്‍ അസഹിഷ്ണതയുള്ള ചിലരാണ് ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉമേഷ് ചള്ളിയില്‍ പ്രൊടെം സ്പീക്കറുടെ മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അതുകൊണ്ട് അതിനെക്കുറിച്ച് തനിയ്ക്ക് ഒന്നും അറിയില്ലെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പറഞ്ഞു.












Click it and Unblock the Notifications