ഉമേഷ് ചള്ളിയിലിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി
കൊച്ചി: കൊടുങ്ങല്ലൂര്‍ എം എല്‍ എ ജെ എസ് എസിലെ ഉമേഷ് ചള്ളിയിലിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി.
ശ്രീനാരായണഗുരുവിന്റെ നാമത്തിലാണ് ഉമേഷ് ചള്ളിയില്‍ നിയമസഭയില്‍ സത്യപ്രതിജ്ഞയെടുത്തത്. ഭരണഘടനാ വിരുദ്ധമായാണ് ഉമേഷ് സത്യപ്രതിജ്ഞയെടുത്തതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 188-ാം വകുപ്പ് അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്യാതെ വീണ്ടും നിയമസഭയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാവില്ല. ഇതുവരെ നിയമസഭയിലിരുന്നതിന് ഒരു ദിവസം 500 രൂപ വീതം തിരിച്ചുപിടിക്കാനും ചീഫ് ജസ്റിസ് ജെ. ഡി. ഗുപ്ത, ജസ്റിസ് ആര്‍. ബസന്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ഉത്തരവിട്ടു.
ഭരണഘടനയുടെ 188-ാം വകുപ്പ് അനുസരിച്ച് ദൃഢപ്രതിജ്ഞയോ ദൈവനാമത്തില്‍ സത്യപ്രതിജഞയോ മാത്രമേ ചെയ്യാവുവെന്ന് കോടതി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകനായ ഹരിദാസന്‍ പാലയില്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് വിധിയുണ്ടായത്.
ഉമേഷിന്റെ സത്യപ്രതിജ്ഞയ്ക്കെതിരെ ഹര്‍ജിക്കാരന്‍ നേരത്തെ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. ഉമേഷിന്റെ സത്യപ്രതിജ്ഞ ഭരണഘടനാനുസൃതമാണെന്നായിരുന്നു സ്പീക്കറുടെ മറുപടി.












Click it and Unblock the Notifications