വീരഭദ്ര സിംഹ് ഹിമാചല്‍ മുഖ്യമന്ത്രി
സില: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി വീരഭദ്ര സിംഹ് അധികാരമേല്ക്കും. കോണ്‍ഗ്രസ് നിയമസഭാക്ഷി ഇദ്ദേഹത്തെ മാര്‍ച്ച് നാല് ചൊവാഴ്ച ഐകകണ്േഠന നേതാവായി തിരഞ്ഞെടുത്തു. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് പ്രദേശ് പ്രസിഡണ്ട് വിദ്യാ സ്റോക്സാണ് വീരഭദ്രസിംഹിന്റെ പേര് നിര്‍ദ്ദേശിച്ചത്. വിദ്യാ സ്റോക്സും മുഖ്യമന്ത്രി പദത്തിനായി ശ്രമം നടത്തിയിരുന്നു.
വീരഭദ്ര സിംഹ് ഹിമാചല്‍ പ്രദേശില്‍ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് നേരത്തേ ഇദ്ദേഹത്തിന്റെ പേര് തീരുമാനിച്ചത്.
ഹിമാചലിലെ 68 സീറ്റുള്ള നിയമസഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 സീറ്റുകളാണ് നേടിയത്.












Click it and Unblock the Notifications