കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീകൃഷ്ണന്റെ ക്രിക്കറ്റ് കളി വേണ്ട: വിഎച്ച്പി

  • By Staff
Google Oneindia Malayalam News

ജയ്പൂര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്ഥാന്റെ തോല്പിക്കുന്നതും അത് ആഘോഷിക്കുന്നതുമൊക്കെ കൊള്ളാം. എന്നാല്‍ അതൊക്ക മതവിശ്വാസവുമായി കൂട്ടിക്കലര്‍ത്തിയാല്‍ സംഘ്പരിവാറിന് അത് രസിക്കില്ല. അവര്‍ എതിര്‍പ്പുമായി രംഗത്തെത്തി.

ഇന്ത്യ പാകിസ്ഥാനെ തോല്പിച്ചതിനെ തുടര്‍ന്ന് ഗോവിന്ദ് ദിയോജി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണന്‍ സുഹൃത്തുക്കളുമായി ക്രിക്കറ്റ് കളിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ചതാണ് വി എച്ച് പിയെ ചൊടിപ്പിച്ചത്. ഭക്തര്‍ക്ക് ഇത് രസിച്ചെങ്കിലും വി എച്ച് പി നേതൃത്വം താക്കീതുമായി മുന്നോട്ടുവന്നു.

ജനങ്ങളുടെ വിശ്വാസം വിനോദോപാധിയാക്കരുതെന്ന് വി എച്ച് പി വക്താവ് മഹാവീര്‍ പരീക്ക് പറഞ്ഞു. ഈ ചിത്രം ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ചതിലൂടെ ദൈവത്തെ ചിരിക്കാനുള്ള വസ്തുവാക്കി മാറ്റിയിരിക്കുകയാണെന്ന് ബജ്രംഗ്ദള്‍ കണ്‍വീനര്‍ മഹേന്ദ്ര മീന പറഞ്ഞു.

ഏതായാലും ദൈവത്തെ തമാശയാക്കിയതിനെതിരെ കാവിപ്പട രംഗത്തെത്തിയതോടെ ക്ഷേത്രത്തിലെ ക്രിക്കറ്റ് ചിത്രം മാറ്റി. പകരം ശ്രീകൃഷ്ണന്‍ കാളിയനെ മര്‍ദിക്കുന്ന ചിത്രം സ്ഥാപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X