ആദിവാസികള്‍ കോടതിയെ സമീപിക്കുന്നു
കൊച്ചി: മുത്തങ്ങയിലെ പൊലീസ് അതിക്രമത്തില്‍ കാണാതായ ബന്ധുക്കളെ കണ്ടെത്താനായി ആദിവാസികള്‍ കോടതിയെ സമീപിക്കുന്നു.
മുത്തങ്ങയിലെ ആദിവാസി ക്യാമ്പില്‍ കഴിഞ്ഞിരുന്ന എട്ട് ബന്ധുക്കളെ കാണാനില്ലെന്ന് തൃശിലേരി കോളനിയിലെ ചിന്നു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇവരെ കണ്ടെത്താനായി കോടതിയെ സമീപിക്കും.
ഹൈക്കോടതിയില്‍ കേസ് നല്‍കാന്‍ വേണ്ടിയാണ് ചിന്നു കൊച്ചിയിലെത്തിയത്. ജനകീയ ചെറുത്തുനില്‍പ്പ് വേദി നിയമ നടപടികള്‍ക്ക് സഹായം നല്‍കുമെന്ന് കണ്‍വീനര്‍ പി. എ. ഷൈന പറഞ്ഞു.
ഫിബ്രവരി 22ന് പൊലീസ് പിടിച്ചുക്കൊണ്ടുപോയ ഭര്‍ത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നെല്ലിയാമ്പതി ആദിവാസി സമര സഹായ സമിതി കണ്‍വീനര്‍ കാളിയമ്മയും കോടതിയെ സമീപിച്ചിട്ടുണ്ട്. കാളിയമ്മയും ചിന്നുവിനോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications