Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെര്‍ക്കളത്തിനു നേരെ കരിങ്കൊടി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ചെര്‍ക്കളെ അബ്ദുള്ളയ്ക്കെതിരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി.

മുത്തങ്ങ സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഇത്. തിരുവനന്തപുരം മെഡിയ്ക്കല്‍ കോളെജിന് സമീപം വച്ചായിരുന്നു സംഭവം. ഇതിനെ തുടര്‍ന്ന് കുറച്ച് നേരം സംഘര്‍ഷം ഉണ്ടായെങ്കിലും പ്രശ്നം ഉടനേ പരിഹരിച്ചു.

പൊലീസ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറസ്റ് ചെയ്ത് നീക്കി. 20 പേരാണ് പൊലീസിന്റെ കസ്റഡിയിലായത്. ഡി വൈ എഫ് ഐ ട്രഷറര്‍ രാജലാല്‍ ഉള്‍പ്പടെ നാലുപേരെ മെഡിയ്ക്കല്‍ കോളെജാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പൊലീസിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റെന്നാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പറയുന്നത്.

ശാസ്ത്രീയ മാലിന്യശേഖരണ ശുചീകരണ പദ്ധതിയുടെ ഉദ്ഘാടനം ചെയ്യാന്‍ മെഡിക്കല്‍ കോളേജ് ജംഗ്ഷനിലെത്തവേയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മന്ത്രിയുടെ കാറിനുനേരെ കരിങ്കൊടി കാണിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+