ഹര്‍ത്താല്‍ സിബിഎസ്ഇ പരീക്ഷയെ ബാധിക്കും
കൊച്ചി: മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് മാര്‍ച്ച് 11ന് നടത്തുന്ന ഹര്‍ത്താല്‍ സി ബി എസ് ഇ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെ ബാധിക്കും.
പത്താം ക്ലാസിലെയും 12-ാം ക്ലാസിലെയും വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് 11ന് പരീക്ഷയുണ്ട്. കഴിഞ്ഞ വര്‍ഷം പരീക്ഷാ ദിവസം ഹര്ത്താലുണ്ടായിരുന്നതിനാല് പല വിദ്യാര്‍ഥികള്‍ക്കും ഒരു വര്‍ഷം നഷ്ടപ്പെട്ടിരുന്നു.
കേരളത്തിലെ 400 സ്കൂളിലെ 50,000 ഓളം വിദ്യാര്‍ത്ഥികളാണ് സി ബി എസ് ഇ പരീക്ഷയെഴുതുന്നത്. പരീക്ഷയെഴുതാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനായി വിദ്യാര്‍ഥികളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കണമെന്ന് കേരള സി ബി എസ് ഇ സ്കൂള്‍സ് മാനേജ്മെന്റ് അസോസിയേഷന് എല്‍ ഡി എഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍ ഡി എഫ് നേതൃത്വത്തില്‍ നിന്നും ഇതിനോട് പ്രതികരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.
മാര്‍ച്ച് 11ന് പത്താം ക്ലാസിലെ പരീക്ഷ പ്രാദേശിക ഭാഷാ പേപ്പറാണ്. 12-ാം ക്ലാസില്‍ സയന്‍സ് വിഭാഗത്തിന് കെമിസ്ട്രിയും. പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കെമിസ്ട്രി വളരെ പ്രധാനപ്പെട്ട വിഷയമാണ് .
കഴിഞ്ഞ വര്‍ഷം വി എച്ച് പിയുടെയും ഇടതുപക്ഷ ജീവനക്കാരുടെയും ഹര്ത്താലുണ്ടായിരുന്നതിനാല് പല വിദ്യാര്‍ഥികളും രക്ഷിതാക്കളും പരീക്ഷയെഴുതുന്ന സ്കൂളിന് സമീപം തന്നെ താമസസൗകര്യം ഏര്‍പ്പാടാക്കുകയായിരുന്നു. നഗരങ്ങളില്‍ തന്നെ താമസിക്കുന്നവര്‍ക്ക് സ്കൂളുകളിലെത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് വരുന്നവരുടെ സ്ഥിതി ഇതല്ല.
ചില സ്കൂള്‍ മാനേജ്മെന്റുകള്‍ ഹര്‍ത്താലിന്റെ തലേദിവസം സ്കൂളുകളില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യമൊരുക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയാണ്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications