ജാനുവിനെ ക്രൈംബ്രാഞ്ച് കസ്റഡിയില്‍ വിട്ടു

ബത്തേരി: ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി. കെ. ജാനുവിനെ മാര്‍ച്ച് ഏഴ് വരെ ക്രൈംബ്രാഞ്ച് കസ്റഡിയില്‍ വിട്ടുകൊടുക്കാന്‍ ബത്തേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉത്തരവായി.

മുത്തങ്ങ സംഭവത്തോട് അനുബന്ധിച്ച വിവിധ കേസുകളില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാന്‍ വേണ്ടിയാണ് ജാനുവിനെ കസ്റഡിയില്‍ വിട്ടുകൊടുത്തത്. ജാനുവിനെ മാര്‍ച്ച് നാല് ചൊവാഴ്ച കോടതിയില്‍ ഹാജരാക്കി.

അതിനിടെ മുത്തങ്ങയിലെ പൊലീസ് അതിക്രമത്തെ തുടര്‍ന്ന് കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സമര സമിതി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി.

ജയിലില്‍ കഴിയുന്ന ആദിവാസികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 34 സ്ത്രീകളെയും 30 കുട്ടികളെയും കാണാതായിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇവരില്‍ കൈക്കുഞ്ഞുങ്ങള്‍ മുതല്‍ 15 വയസുള്ള കുട്ടികള്‍ വരെയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+